ഇന്നെലകളിലൂടെ യാത്ര പോകുമ്പോള്‍ അറിയാതെ നമ്മെ സ്പര്‍ശിക്കുന്ന ഒരുപാടു നിമിഷങ്ങള്‍.........ചിലത് ഒരിക്കല്‍ക്കൂടി വന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുമ്പോള്‍ ചിലത് മറന്നു പോയിരുന്നെങ്കില്‍ എന്ന് തോന്നും. അങ്ങനെ ഒരുപാടു പിറകോട്ടു പോകുമ്പോള്‍ കുട്ടിക്കാലം നമ്മുടെ മുന്നിലെത്തുകയായി, പക്ഷെ ഒന്നും അത്ര വ്യക്തമല്ലെങ്കിലും എവിടോയോ ഒരു കിളിയുടെ തൂവല്‍ സ്പര്‍ശം നമ്മുടെ ഹൃദയത്തെ തഴുകുന്നത് പോലെ തോന്നുന്നില്ലേ. അവിടെ നിഷ്കളങ്കമായ കുറെ മുഘങ്ങള്‍ മാത്രമേ നമുക്ക് കാണാനായുള്ളു. പിന്നെ ഇപ്പോളാണ് അറിയാതെ ഞാന്‍ മാറിപ്പോയത്. അന്ന് കണ്ട നിറങ്ങളൊക്കെ ഇന്ന് കറുപ്പും വെളുപ്പും മാത്രമായതെങ്ങിനെ?. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ . ചോദിച്ചു ചോദിച്ചു അറിയാതെ ഉറങ്ങി പോകുന്ന പാവം മനസ്സ്........................
എന്തൊക്കെ ഓര്‍മ്മകള്‍.................
മഴ..............ഓര്‍മകളില്‍ ഓടിയെത്തുന്ന ആദ്യ ചിത്രങ്ങളില്‍ ഒന്ന് ..............
ഇറയത്തു നിന്നും വിഴുന്ന മഴ തുള്ളികള്‍നോക്കി അതിന്‍റെ സംഗീതം നുകര്‍ന്ന് തിണ്ണയില്‍ ഇരിക്കുമ്പോള്‍ മുറ്റത്ത് വിഴുന്ന വെള്ളം ചെറു ചാലുകളായി അവ ചേര്ന്നു വലിയ തോടുകളായി പാടത്തേക്കു ഒഴുകുന്ന കാഴ്ച ഇന്നും എന്റെ മനസില്‍ നിറം മങ്ങാത്ത ചിത്രം പോല്‍ നില്ക്കുന്നു.............ആ വെള്ളതിലുണ്ടാവുന്ന നീര്‍കുമിളകള്‍......
എത്ര നേരം നോക്കിയിരിക്കാറുണ്ട്.....
എത്ര കനത്താലും നഷ്ടം വരുത്തിയാലും
കുട്ടിക്കാലത്തെ മഴക്കാലം സുഖമുള്ള ഓര്‍മ്മയാണ്..
അമ്മയുടെ തറവാടും പാടവും തോടുകളുമൊക്കെ
തിക്കിത്തിരക്കി മനസ്സില്‍ ഓടിയെത്തും..
ഇന്നവിടെ ആ പഴയ തോടുകളില്ല..
അവിടവിടെ പാടത്തിന്റെ ഓര്‍മ്മത്തുണ്ടുകള്‍ മാത്രം..
അതിനുനടുവിലൊരു റോഡും.......................
ഒഴുകുന്ന മഴവെള്ളത്തില്‍ എത്ര എത്ര കടലാസ് തോണികള്‍ ഒഴുക്കി.............
ഇന്ന് കുട്ടികള്‍ ...........
കടലാസുതോണികള്‍ ടെറസിന്റെ മുകളില്‍ തങ്ങിനില്‍ക്കുന്ന
വെള്ളത്തിലിടുമ്പോള്‍ ഞാന്‍ അറിയുന്നു
അവര്‍ക്ക് നഷ്ടമാകുന്നതെന്താണെന്ന്............................................